പേരാവൂർ (കണ്ണൂർ): അനസ്തേഷ്യാ ഡോക്ടർമാർ ഇല്ലാത്തതിനാൽ ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. പേരാവൂർ താലൂക്ക് ആശുപത്രിയിൽ രണ്ട് അനസ്തെസ്റ്റിസ്റ്റുന്മാരെ നിയമിച്ചു. സിസേറിയനും സർജറികളും നടത്താം. ട്രൈബൽ മേഖലയിലെയും മലയോരമേഖലയിലെയും രോഗികളുടെ സിസേറിയൻ മറ്റു സർജറികൾ എന്നിവയ്ക്ക് ആശ്രയിക്കുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ബിരുദമുള്ള ഡോക്ടറുടെ നിയമിച്ച് ഉത്തരവിറങ്ങി. വർക്ക് അറേഞ്ച്മെൻ്റ് അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാർക്കാണ് നിയമനം കൊടുത്തിട്ടുള്ളത്. 26.08.2024 മുതൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോ.റാണ എം.സി.ജൂനിയർ കൺസൽട്ടൻറ്' (അനസ്തേഷ്യ) യെ തിങ്കൾ, ബുധൻ ,വെള്ളി ദിവസങ്ങളിലും. കുന്നോത്തുപറമ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ.ദീക്ഷിത്(അസിസ്റ്റൻ്റ് സർജൻ)നെ ചൊവ്വ വ്യാഴം,ശനി ദിവസങ്ങളിലും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ജോലിക്രമീകരണ വ്യവസ്ഥയിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിയോഗിച്ചിട്ടുള്ളത്.
ഈ ഡോക്ടർക്കു പകരമായി അനസ്തേഷ്യ വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തിന് 26.08.2024 മുതൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോ.സന്ധ്യ രവി (പ്രാഥമിക ആരോഗ്യകേന്ദ്രം,മാങ്ങാട്ടിടം )ത്തെ ജോലിക്രമീകരണ വ്യവസ്ഥയിൽ നിയോഗിക്കുന്നു.
മേൽ സാഹചര്യത്തിൽ ഡോ.ദീക്ഷിത്, (അസിസ്റ്റൻ്റ് സർജൻ) തലശ്ശേരി ജനറൽ ആശുപത്രിയിലെ ജോലിക്രമീകരണ വ്യവസ്ഥ തിങ്കൾ,ബുധൻ വെള്ളി ദിവസങ്ങളിലായി ക്രമീകരിച്ചു ഉത്തരവിറക്കിയിട്ടുണ്ട്.
Two anesthetists have been appointed in Peravoor Taluk Hospital.